സാക്ഷരം


                       സമ്പൂര്‍ണ്ണ സാക്ഷരം പ്രഖ്യാപനം

ദുര്‍ഗ്ഗാ ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ യു പി വിദ്യാര്‍ത്ഥികള്‍ക്കായി നടന്നു വന്ന സാക്ഷരം പരിപാടിയുടെ ഭാഗമായി സമ്പൂര്‍ണ്ണ സാക്ഷരം പ്രഖ്യാപനം ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് ഡി... ശ്രീമതി സൗമിനി കല്ലത്ത് നിര്‍വ്വഹിച്ചു.വേദിയില്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി വജ്രേശ്വരി ,
പി.ടി.എ പ്രസിഡന്റ് ശ്രീ പല്ലവ നാരായണന്‍,ബി.പി..ഇന്‍ ചാര്‍ജ് ശ്രീമതി ഗ്രീഷ്മ, പ്രിന്‍സിപ്പാള്‍ ശ്രീമതി ബസുമതി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഹെഡ്മാസ്റ്റര്‍ ബി.ശ്രീഹരിഭട്ട് സ്വാഗതവും ശ്രീമതി സി.പി.ശുഭ നന്ദിയും പറഞ്ഞു. മുളന്തണ്ടിലൂടെ എന്ന സാക്ഷരം കുട്ടികളുടെ സ്രിഷ്ടി പ്രകാശനം ചെയ്തു.




വരയും വര്‍ണ്ണവും ഭാവനയും
ദുര്‍ഗ്ഗാ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ സാക്ഷരം പദ്ധതിയുടെ ഭാഗമായി  27-11-2014 വ്യാഴാഴ്ച ഉച്ചയ്ക്കു
2 മണിക്കു സര്‍ഗാത്മക രചനാ ശില്പശാല നടന്നു. ഉദഘാടകനും  മോഡറേറ്ററും പ്രശസ്ത ചിത്രകാരനും തബല വിദ്വാനുമായ ശ്രീ ശ്യാമ ശശി മാഷായിരുന്നു. നിറം -ക്യാന്‍വാസ്സ് -വര  എന്നിവയോടൊപ്പം നിമിഷം കൊണ്ട്
ചാര്‍ട്ടില്‍ പ്രത്യക്ഷപ്പെട്ട പ്രകൃതിയും കുട്ടികളില്‍ പ്രതികരണമുണ്ടാക്കി. അദ്ദേഹത്തിന്റെ പുല്ലാങ്കുഴല്‍ വായനയും പത്താം തരം വിദ്യാര്‍ത്ഥികളായ ഹരികൃഷ്ണന്റെ ഗിത്താറും ജോജിയുടെ ഭാരതമേ എന്ന ഗാനവും വോദിയെ സംഗീതമയമാക്കി. U P വിഭാഗം S R G കണ്‍വീനര്‍ ശ്രീമതി സി.പി.ശുഭ ടീച്ചറുടെ സ്വാഗതത്തോടെ തുടങ്ങിയ പരിപാടി Dy.H M ശ്രീ രവിമാസ്റ്റര്‍,രാജ്മോഹനന്‍ മാസ്റ്റര്‍,ശാന്തകുമാരി ടീച്ചര്‍,ശിവരാമന്‍ മാസ്റ്റര്‍ തുടങ്ങിയവരുടെ സാന്നിധ്യം കൊണ്ട് ധന്യമായി
സ്വാഗത ഭാഷണം ശ്രീമതി സി.പി.ശുഭ

പ്രധാനാദ്ധ്യാപകന്‍ സംസാരിക്കുന്നു

കനകവല്ലി ടീച്ചര്‍ ആശംസകള്‍ നേരുന്നു


ക്ഷണിതാക്കള്‍

രാജന്‍ കുറുന്തില്‍ സംസാരിക്കുന്നു

രാജമോഹന്‍ നീലേശ്വരം സംസാരിക്കുന്നു

ദുര്‍ഗ്ഗ സാക്ഷരം...2014
ശിശുദിനാഘോഷവും സാഹിത്യ സമാജവും

ശിശുദിനാഘോഷത്തിന്റെ ഭാഗമായി ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ സാക്ഷരം കുട്ടികളെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട് സാഹിത്യ സമാജം സംഘടിപ്പിച്ചു. പ്രകടിത കലാരൂപങ്ങള്‍ മാത്രമടങ്ങുന്ന കൊച്ചു പരിപാടിയുടെ സംഘാടനം നിര്‍വ്വഹിച്ച സാക്ഷരം യു.പി .എസ്. ആര്‍. ജി. കണ്‍വീനര്‍ ശുഭ ടീച്ചറുടെ സ്വാഗതത്തോടെ ആരംഭിച്ചു. പ്രധാനാദ്ധ്യാപകന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയുടെ മോഡറേറ്ററും,മെന്ററും സ്കൂളിലെ മലയാള അദ്ധ്യപകനും കഥാകൃത്തുമായ ശ്രീ സന്തോഷ് പനയാല്‍ ആയിരുന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ ജയന്‍ മാസ്റ്റര്‍ ഹൈസ്ക്കൂള്‍ എസ്.ആര്‍.ജി.കണ്‍വീനര്‍ ശ്രീ ബാലന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്കി.സ്ക്കൂളിന്റെ മള്‍ട്ടി മീഢിയ ഹാളില്‍ അമ്പതോളം സാക്ഷരം കുട്ടികളുടെ വിവധ പരിപാടികള്‍ക്ക് അനുഗ്രഹം നോര്‍ന്നു കൊണ്ട് പ്രിന്‍സിപ്പാള്‍ ശ്രീമതി ബസ്മതി ടീച്ചര്‍ , കെ.ആര്‍എന്‍കപ്പ ഭട്ട്,കുറുന്തില്‍ രാജന്‍ മാസ്റ്റര്‍, രാജ്മോഹന്‍ നീലേശ്വരം,കെ.വി.ശാന്തകുമാരി ടീച്ചര്‍,കനകവല്ലി ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൃത്യം രണ്ടു മണിക്ക് ആരംഭിച്ച് അഞ്ചു മണി വരെ നീണ്ടു നിന്ന പരിപാടികള്‍ യു.പി.വിഭാഗത്തിലെ വിവധ അദ്ധ്യാപകര്‍ നിയന്ത്രിച്ചു.
കുട്ടികളില്‍ അറിയപ്പെടാതെ കിടന്ന സര്‍ഗ്ഗവാസനകള്‍ കണ്ടെത്താന്‍ സാഹിത്യ സമാജം പരിപാടികള്‍ വളരെ അധികം സഹായിച്ചു. ഈ പദ്ധതി ആവിഷ്ക്കരിച്ച വിദ്യാഭ്യാസ വകുപ്പിനും,വിദ്യാഭ്യാസ ആഫീസര്‍മാര്‍ക്കും,ഡയറ്റിനും അഭിനന്ദനങ്ങള്‍



SARGATMAKA CAMP
INAUGURATION -SAKSHARAM-2014
T.M.SADANANDAN A.E.O.Hosdurg 
 

                                                     ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്കൂള്‍
                                           സാക്ഷരം 2014
                                   ഏകദിന സര്‍ഗ്ഗാത്മക ക്യാമ്പ്

ദുര്‍ഗ്ഗാ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സാക്ഷരം 2014 പദ്ധതിയുടെ ഭാഗമായി
ഏകദിന സര്‍ഗ്ഗാത്മക ക്യാമ്പ് ഹോസ്ദുര്‍ഗ്ഗ് ...ശ്രീ.ടി എം.സദാനന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഹോസ്ദുര്‍ഗ്ഗ് ബി.പി..ശ്രീ.അജയകുമാര്‍.എന്‍.,പിടിഎ
പ്രസിഡന്റ് ശ്രീ പല്ലവനാരായണന്‍, ഡപ്യൂട്ടി ഹെഡ്മാസ്റ്റര്‍ ശ്രീ രവിമാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.കഥാകൃത്ത് സന്തോഷ് പനയാല്‍,റിസോഴ്സ് ടീച്ചര്‍ ദിനേശ് കുമാര്‍.പി,പ്രശസ്ത കലാകാരന്‍ കൃഷ്ണകുമാര്‍പള്ളിയത്ത് എന്നിവര്‍ "തിയേറ്റര്‍ സ്ക്കെച്ച്","ഉണരാം കളിക്കാം പഠിക്കാം" ആടാം പാടാം“തുടങ്ങിയ സെഷനുകള്‍ കൈകാര്യം ചെയ്തു. ശ്രീ രാജമോഹന്‍ നീലേശ്വരം ക്യാമ്പ് അവലോകനം നടത്തി. എം.ബാലന്‍ മാസ്റ്റര്‍ സ്വഗതവും സ്റ്റാഫ് സെക്രട്ടറി ജയന്‍ വെള്ളിക്കോത്ത് നന്ദിയും പറഞ്ഞു.
പ്രധാനാദ്ധ്യാപകന്‍ ശ്രീ ബി.ശ്രീഹരിഭട്ടിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സാക്ഷരം 2014 സര്‍ഗ്ഗാത്മക ക്യാമ്പ് 04.30 മണിക്ക് അവസാനിച്ചു.




                                  സാക്ഷരം പരിപാടിയുടെ വിവിധ ദൃശ്യങ്ങള്‍



                                               സാക്ഷരം 2014
                                              
          ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്കൂളിലെ സാക്ഷരം 2014
പരിപാടിയുടെ       ഉദ്ഘാടനം      കാര്യക്ഷമമായി    നടത്താന്‍
തീരുമാനിക്കേണ്ടുന്നതിനായി സംഘാടക സമിതി യോഗം 5/08/2014
വെകുന്നരം 3 മണിക്ക് ചേര്‍ന്നു. ചേയര്‍മാനായി കാഞ്ഞങ്ങാട് മനിസിപ്പാലിറ്റി
വിദ്യാഭ്യാസ സ്റ്റാ൯ന്റിങ്ങ് കമ്മിറ്റി ചെയ൪മാനായി ബഹു.ജാനകിക്കുട്ടി അവ൪കളെ
തെരെഞ്ഞെടുത്തു. പ്രധാനാദ്ധ്യാപക൯,പി.ടി.എ.വൈസ് പ്രസിഡന്റ്,‍‍‍‍‍‍ഡെപ്യുട്ടി
ഹെഡ്മാസ്റ്റ൪  മുതലായവ൪ പങ്കെടുത്തു. ആഗസ്റ്റ്  ആറാം തിയതി
(06/08/2014)വൈകുന്നേരം 3 മണിക്ക് ശ്രീ താഹ മാടായി
(സാഹിത്യ‌കാര൯) അവ൪കളെ കൊണ്ട് ഉദ്ഘാടനക൪മ്മം നി൪വഹിക്കാ൯
തീരുമാനിച്ചു.

No comments:

Post a Comment