clubs




 
നെല്ലിമരത്തണലില്‍
ദുര്‍ഗ്ഗാ ഹൈസ്ക്കൂള്‍ ഭാഷാ വാരാചരണത്തോടനുബ ന്ധിച്ച് പ്രശസ്ത കവി പി.എന്‍.ഗോപീകൃഷ്ണന്‍ കുട്ടികളുമായി സംവാദിക്കുന്ന കവിയും കുട്ടികളും പരിപാടി 05/11/2014 ഉച്ചയ്ക്കു 3.30ന് സ്ക്കൂളിലെ നെല്ലി മരത്തണലില്‍ വച്ച് നടന്നു. വിദ്യാരംഗത്തിനു വേണ്ടി ശ്രീ സന്തോഷ് പനയാല്‍ സംഘടിപ്പിച്ച ഈ പരിപാടിയില്‍ കവിത വരും വഴി മാത്രമല്ല ചിരിയും ,അറിവും,കമ്പോളവും വിഷയമായി.കുട്ടികളുടെ കവിതാ ബോധത്തിനും സാഹിത്യ-സാമൂഹിക ബോധത്തിനും നല്ല ഉണര്‍വ്വായിരുന്നു കവിയും കുട്ടികളും




മലയാളത്തിന്റെ മധുര പിറന്നാള്‍
കേരളപ്പിറവി ദിനമായ നവംബര്‍ 1 ന് പ്രശസ്ത കഥ-തിരക്കഥാകൃത്ത് ശ്രീ സന്തോഷ് ഏച്ചിക്കാനം മലയാളഭാഷാവാരാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് വിദ്യാരംഗം സാഹത്യവേദിയെ മലയാളമാകുന്ന മധുരം കൊണ്ട് പിറന്നാള്‍ ആഘോഷിച്ചു .ഭാഷയുടെ ഉണര്‍വ്വും വളര്‍ച്ചയും നിറഞ്ഞ ആദരവോടെ വിദ്യാര്‍ത്ഥികള്‍ നെഞ്ചേറ്റി.




അമ്മ മലയാളം ഭാഷാശില്പം മേളപ്പെരുമയില്‍
മലയാളപ്പിറവിയുടെ ആഘോഷാര്‍ത്ഥം ഒക്ടോബര്‍ 31 ന് വിദ്യാരംഗം കലാസാഹിതായവേദി നേതൃത്വം വഹിച്ച അമ്മമലയാളം ശില്പ രചനയുടെ പ്രാരംഭ പ്രവര്‍ത്തനത്തിന് ബഹുമാനപ്പെട്ട മാനേജര്‍ ശ്രീ കെ വേണുഗോപാലന്‍ നമ്പ്യാര്‍ തിരികൊളുത്തി. പ്രശസ്ത ശില്പി സുരേന്ദ്രന്‍ കൂക്കാനം നിര്‍മ്മിക്കുന്ന ശില്പത്തിന്റെ പ്രസക്തിയെക്കുറിച്ചും ശില്പിയെക്കുറിച്ചും ശ്രീ രാജന്‍ കുറുന്തില്‍ സംസാരിച്ചു. പി ടി എ പ്രസിഡന്റ് വൈസ് പ്രസിഡന്റ് ,പ്രിന്‍സിപ്പാള്‍,ഹെഡ്മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്ത പരിപാടി ദുര്‍ഗ്ഗയുടെ പൂന്തോട്ടത്തില്‍ കുട്ടികളുടെ നിറവില്‍ ചെണ്ടമേളത്തോടെ വിരിഞ്ഞു.




ഫിലിം ക്ലാസ്സ് ഉദ്ഘാടനം



കലാമൂല്യമുള്ള ചലച്ചിത്രം കുട്ടികളിലെത്തുക എന്ന ലക്ഷ്യത്തോടെ ദുര്‍ഗ്ഗാ ഹൈസ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ 06/08/2014 ന് പ്രശസ്ത എഴുത്തുകാരന്‍ ശ്രീ താഹാ മാടായി ഫിലിം ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. യുദ്ധവിരുദ്ധ സിനിമാപ്രദര്‍ശനം കുട്ടികള്‍ക്കു നവ്യാനുഭവമായിരുന്നു.










വെള്ളിത്തിരയിലെന്ന പോലെ
ദുര്‍ഗ്ഗാ ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ വായനാവാരാചരണത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദി സംഘടിപ്പിച്ച പരിപാടി പ്രശസ്ത സിനിമാസംവിധായകന്‍ ശ്രീ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ദുര്‍ഗ്ഗയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ശ്രീ രഞ്ജിത്തിന് വര്‍ഷങ്ങള്‍ക്കു ശേഷമുള്ള സതീര്‍ത്ഥ്യ സംഗമ വേദിയും കൂടിയായി നമ്മുടെ ദുര്‍ഗ്ഗ. സൗഹൃദത്തിന്റെ സുഗന്ധം സൂക്ഷിക്കാനും , കുട്ടികള്‍ക്ക് ഒരു നേര്‍ അനുഭവത്തിന്റെ വേദിയാകാനും ദുര്‍ഗ്ഗയ്ക്കു സാധിച്ചു.

-----------------------------------------------------------------------------------------------------------------------------------



                                              റിപ്പോര്‍ട്ട്

                             സയന്‍സ് ക്ലബ് ,പ്രവര്‍ത്തി പരിചയക്ലബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ദുര്‍ഗ്ഗ ഹയര്‍
സെക്കണ്ടറി സ്ക്കൂളിലെ 7)ം ക്ലാസ്സ് മുഴുവന്‍ കുട്ടികള്‍ക്കും ക്രിഷിയില്‍ നൂതന സാങ്കേതിക വിദ്യകളായ

No comments:

Post a Comment