അസ്‌രിഫിനും അർഷാനും ദുർഗ്ഗാഹയർസെക്കണ്ടറിസ്‌കൂളിന്റെ സ്നേഹസാന്ത്വനം
ദുർഗ്ഗാ ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകർ ചായ്യോത്തെ റസിയയുടെ വീട്ടിലെത്തി ഓണസമ്മാനം ഓണകിറ്റ് ,ചികിത്സാ ധനസഹായം എന്നിവ നൽകുന്നുറസിയയുടെ ഭർത്താവ് അഞ്ചു വർഷം മുമ്പ് മരിച്ചു പോയി.കുട്ടികളായ അസ്‌രിഫിനും അർഷാനും ചലനശേഷിയും കാഴ്ച്ചയും ഇല്ല .ഭിന്നശേഷിയുള്ള കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകനായ ശ്രീ പി ദിനേശൻമാസ്റ്ററാണ് മുൻകൈഎടുത്ത് കുട്ടികളുടെയും കുടുംബത്തിന്റെയും പരിതാപകരമായ സാഹചര്യം സ്‌കൂൾ അധികൃതരുടെ ശ്രദ്ധയിൽ പ്പെടുത്തിയത്
സ്‌കൂൾ ഹെഡ്മാസ്റ്റർ ശ്രീ രവിമാസ്റ്റർ സഹായവിതരണം നടത്തി .സ്റ്റാഫ് സെക്രട്ടറി കെ വി സുജാത ടീച്ചർ ,ശ്രീ ദിനേശൻ മാസ്റ്റർ ,ശ്രീ രാജ്‌മോഹൻ മാസ്റ്റർ എന്നിവരുൾപ്പെടുന്ന സംഘമാണ് ചായ്യോത്തെത്തിയത് .
No comments:
Post a Comment