Friday, August 23, 2019

പാഠം ഒന്ന് 'ഉപയോഗിക്കൂ വലിച്ചെറിയാതിരിക്കൂ. കാഞ്ഞങ്ങാട്: അക്ഷരം എന്നാൽ ക്ഷര ( നാശമില്ലാത്തത്)മില്ലാത്തത് എന്നാണർഥം. എന്നാൽ എഴുതുന്ന പേന അങ്ങനെ ആ കാതിരിക്കാനുള്ള ശ്രമത്തിലാണ് ദുർഗയുടെ കൂട്ടുകാർ. പുനരുപയോഗത്തിന്റെ പുതിയ പാഠവുമായി അവർ ഒത്തുചേർന്നു. ഹരിത കേരളം മിഷൻ പെൻ ഫ്രെണ്ട് പദ്ധതിയിൽ ഇനി ദുർഗയിലെ കുട്ടികളും. എഴുതി തീർന്ന സമ്പാദ്യം അലക്ഷ്യമായി വലിച്ചെറിയാതെ ശേഖരിച്ച് സ്കൂൾ വികസന പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു. ദുർഗ ഹയർ സെക്കണ്ടറിയിലെ രണ്ടായിരത്തി അഞ്ഞൂറ് വിദ്യാർത്ഥികൾ ഇനി പെൻഫണ്ട് പദ്ധതിയിൽ അംഗങ്ങളാകും. ഒരു വിദ്യാർത്ഥി ശരാശരി ഒരു മാസം മൂന്ന് പേനകൾ ഉപയോഗിക്കുന്നുണ്ടെന്ന് പെൻഫ്രണ്ട് പദ്ധതി ഉദ്ഘാടന പ്രസംഗത്തിൽ ഹരിത മിഷൻ ജില്ലാ കോഡിനേറ്റർ എം. സി സുബ്രഹ്മണ്യൻ മാസ്റ്റർ പറഞ്ഞു. ഉപയോഗിക്കുക വലിച്ചെറിയുക എന്ന സംസ്കാരത്തിന്റെ ഇക്കാലത്ത് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോൾ പോയിന്റ് പെന്നുകൾ ശേഖരിക്കുന്നതിലൂടെ ഇതിന്റെ ഭീകരത ഓരോ കുട്ടിക്കും നേരിട്ട് അറിയാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹരിത കേരളം മിഷൻ ജില്ലയിൽ നാൽപതോളം സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കി കഴിഞ്ഞു. പി.ടി.എ പ്രസിഡന്റ് പല്ലവ നാരായണൻ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ടി വി പ്രദീപ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.വി അരവിന്ദൻ നന്ദിയും പറഞ്ഞു



No comments:

Post a Comment