ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഇന്നലെകളിലൂടെ
ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അറിവിന്റെ അരയാല്‍ മരമായി ഒരു ജനതയ്കു് മുഴുവന്‍ വിദ്യയാകുന്ന അമ്രതു പകര്‍ന്നു നല്‍കി ഇന്നും പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മഹാവ്രക്ഷം. സമൂഹത്തിന്റെ നാന തുറകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച ഒട്ടനവധി മഹാരഥന്മാരെ വാര്‍ത്തെടുത്ത പാരമ്പര്യം ദുര്‍ഗ്ഗയ്ക്കണ്ട്. കാഞ്ഞങ്ങാടിന്റെ ഒരു പക്ഷെ കാസര്‍ഗോഡ് ജില്ലയുടെ തന്നെ സാംസ്കാരിക സാമൂഹിക ഉന്നമനത്തിന്റെ പരമോന്നത സ്ഥാനം ഈ സരസ്വതിക്ഷേത്രത്തിലധിഷ്ഠിതമാണ്.
ഒട്ടേറെ
മഹരഥന്മാരുടെ പ്രയത്ന ഫലമായി
1946 ജൂണ്‍
3 ന്
മദ്രാസ് സ്റ്റേറ്റിലെ ദക്ഷിണ
കര്‍ണ്ണാകയിലുള്‍പ്പെട്ട
കാഞ്ഞങ്ങാട് ദേശത്ത് "ദുര്‍ഗ്ഗ"
പ്രവര്‍ത്തനമാരംഭിച്ചു.ഉദാരമതികളും
വിദ്യാഭ്യാസപ്രേമികളുമായ
പൗരമുഖ്യന്മാര്‍ സംഭാവനകളുമായി
രംഗത്തിറങ്ങി.
ശ്രീകൃഷ്ണ
മഹാരാജ് എന്ന മഹാശയന്‍ ഈ
സരസ്വതി ക്ഷേത്രത്തിനു വേണ്ടി
വിശാലമായ സ്ഥലം ദാനം ചെയ്തു.
മാനേജിങ്
കമ്മിറ്റിയിലെ പ്രഗല്‍ഭരായചില
അംഗങ്ങള്‍ മദ്രാസ് ഗവണ്‍മെന്റില്‍
നിന്നും സ്കൂള്‍ ആരംഭിക്കാനുള്ള
ഔദ്യോഗികാനുമതി അനായാസേന
സമ്പാദിച്ചു.സ്കൂള്‍
കെട്ടിടസൗകര്യങ്ങള്‍
ഇല്ലാതിരുന്നതിനാല്‍ ഡോക്ടര്‍
ബി എ ഷേണായി കോട്ടച്ചേരിയില്‍
പ്രവര്‍ത്തിച്ചിരുന്ന തന്റെ
മില്ലില്‍ സ്കൂള്‍ പ്രവര്‍ത്തനത്തിനു
വേണ്ടുന്ന സൗകര്യങ്ങള്‍
ചെയ്യാന്‍ സന്നദ്ധനായി.അങ്ങനെ
1948 ജൂണ്‍
3 ന്
സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
കാഞ്ഞങ്ങാടിന്റെ
മണ്ണില്‍ 1948-ല്‍
സ്കൂള്‍ ശിലാസ്ഥാപനം
നടന്നു.1950-ല്‍
അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന
ശ്രീ കെ മാധവമേനോന്‍,
ശ്രീ കറുഗന്‍
മേസ്തിരിയുടെ മേല്‍നോട്ടത്തില്‍
പണികഴിപ്പിച്ച പുതിയ
കെട്ടിടത്തിലേക്ക് മാറ്റപ്പെടുകയും
ചെയ്തു. 1956 ലെ
സ്റ്റേറ്റ് പുനര്‍വിഭജനത്തെത്തുടര്‍ന്ന്
ഈ വിദ്യാലയം ദക്ഷിണ കര്‍ണ്ണാടകയില്‍
നിന്നും പുതുതായി രൂപം കൊണ്ട
കേരള സ്റ്റേറ്റിലെ കണ്ണൂര്‍
ജില്ലയില്‍ ഉള്‍പ്പെട്ടു.ആദ്യം
തലശ്ശേരി വിദ്യാഭ്യാസ
ഓഫീസറുടേയും പിന്നീട്
കാസര്‍ഗോഡ്
വിദ്യാഭ്യാസഓഫീസറുടെയുംഅധികാരപരിധിയിലെക്ക്
മാറ്റപ്പെട്ടു
കെ.കെ.നമ്പ്യാര്‍,കെ.ജി.നമ്പ്യാര്‍,എം.സി.നമ്പ്യാര്‍,
എം.കെ.നമ്പ്യാര്‍
എന്നിവര്‍ മാനേജര്‍മാരായി
സ്ഥാനം അലങ്കരിച്ചിരുന്നു.
1946-ല്‍
രൂപീക്രിതമായ ഹൊസ്ദുര്‍ഗ്
എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍
നിക്ഷിപ്തമാണ് സ്കൂള്‍ ഭരണം
.ജനാധിപത്യരീതിയില്‍
മാനേജരെ തിരഞ്ഞെടുക്കുന്നു.
No comments:
Post a Comment